രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസനപദ്ധതി കളും നടപ്പാക്കുന്നതിന് ഭയതികസാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിനെ പൊതുഭരണമെന്നു പറയുന്നു. ഗവണ്‍മെന്റ് സ്ഥാപനങ്ങളെല്ലാം പൊതുഭരണ സംവിധാനത്തിന്റെ ഭാഗമാണ്.
ജനക്ഷേമം മുന്‍നിര്‍ത്തിയാണ് അവ പ്രവര്‍ത്തിക്കുന്നത്.
ഗവണ്‍മെന്റുകള്‍ക്ക് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ഭരണസംവിധാനം ആവശ്യമാണ്.
രാഷ്ട്രം നിലവിൽ വന്നപ്പോള്‍ മുതൽ പൊതുഭര ണത്തിന്റെ ചരിത്രവും ആരംഭിക്കുന്നു.
ഭരണരീതിക്കനുസരിച്ച് പൊതുഭരണത്തിലും വ്യത്യാസങ്ങള്‍ കാണാം.
രാജഭരണകാലത്ത് രാജാവിന്റെ താല്‍പ്പ ര്യങ്ങളായിരുന്നു പൊതുഭരണത്തിന്റെ അടിസ്ഥാനം.
എന്നാല്‍ ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളൂടെ താല്‍പ്പര്യങ്ങളാണ് പ്രധാനം.
ജനാധിപത്യഭരണം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായത് പൊതുഭരണ സംവിധാനത്തിലൂടയാണ്.
_പൊതുഭരണത്തിന്റെ പ്രാധാന്യം_
1. ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു.
2. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു
3. ജനക്ഷേമം ഉറപ്പാക്കുന്നു
4. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയം ഇന്ത്യയിലെ പൊതുഭരണ കാഴ്ചപ്പാടിനെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. ഇതിന്റെ പരിണതഫലമാ യാണ് പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് രൂപംനല്‍കിയത്.
ഉദ്യോഗസ്ഥവൃന്ദം
ഗവണ്‍മെന്റിനെ ഭരണ നിര്‍വഹണത്തില്‍ സഹായിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു ഉദ്യോഗസ്ഥസമൂഹത്തിന് രൂപം നല്‍കിയിരിക്കുന്നു. പ്രാദേശികതലം മുതല്‍ കേന്ദ്രതലം വരെ വ്യാപിച്ചുകിടക്കുന്ന ഒരു പൊതുഭരണസംവിധാനത്തിനും രൂപംനല്‍കിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
പൊതുഭര ണശ്യംഖലയെ ചലനാത്മകമാക്കുന്നത് ഉദ്യോഗസ്ഥരാണ്.
ഗവണ്‍മെന്റിന്റെ എല്ലാ സേവനങ്ങളും ജനങ്ങളിലേക്കെത്തുന്നത് ഇവരിലൂടെയാണ്.
രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും പൊതുഭരണത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥവുന്ദം എന്നു പറ യുന്നു.
രാജ്യത്തിന്റെ ഭൗതികവിഭവങ്ങളും മനുഷ്യവിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്തുമ്പോഴാണ് രാഷ്ട്രം പുരോഗമിക്കുന്നത്.
ഇവയെ ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥവൃന്ദമാണ്
ഉദ്യോഗസ്ഥവൃന്ദത്തിന് പൊതുവായ ചില സവിശേഷതകളുണ്ട്.
അവ ഏതെല്ലാമെന്നു പരിശോധിക്കാം.
1.ശ്രേണിപരമായ സംഘാടനം
ഏറ്റവും ഉയര്‍ന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിലേക്കു വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി. ഇത് ശ്രേണിപരമായ സംഘാടനം എന്നാണറിയപ്പെടുന്നത്.
2. സ്ഥിരത
ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നവര്‍ക്ക് നിശ്ചിത പ്രായംവരെ സേവനകാലാവധി ഉണ്ടായിരിക്കും.
3. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം
വിദ്യാഭ്യാസയോഗ്യത അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്നത്.
4. രാഷ്ട്രീയ നിഷ്പക്ഷത
ഏതു രാഷ്ട്രീയകക്ഷി അധികാരത്തിൽ വന്നാലും നയങ്ങൾ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങ ളില്‍ പ്രതിഫലിക്കാന്‍ പാടില്ല.
അതായത് അവര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം
No comments:
Post a Comment