റഷ്യയുടെ കാര്‍ഷികമേഖലയിലെ കുറഞ്ഞ ഉല്‍പ്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.
കൂടാതെ ഭൂരഹിതരായ അവര്‍ നികുതി ഭാരവും വഹിക്കേണ്ടിവന്നു.
പ്രകൃതിവിഭവങ്ങൾകൊണ്ട് സമ്പന്നമായിരുന്ന റഷ്യയുടെ വ്യാവസായികോല്‍പ്പാദനം തൂച്ഛമായിരുന്നു. ഉള്ള വ്യവസായങ്ങളില്‍ ഭൂരിഭാഗവും വിദേശികളാണു നിയന്ത്രിച്ചിരുന്നത്.
തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതജീവിതത്തെ മാക്‌സിം ഗോര്‍ക്കി, ലിയോ ടോള്‍സ്റ്റോയി, ഇവാന്‍ തുര്‍ഗ നേവ്, ആന്റണ്‍ ചെക്കോവ് തുടങ്ങിയ സാഹിത്യകാരന്മാര്‍ അവരുടെ കൃതികളിൽ ചിത്രീകരിച്ചു.
കാൾ മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും ആവിഷ്കരിച്ച മാര്‍ക്സിസ്റ്റ് ആശയങ്ങൾ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു.
മുതലാളിമാര്‍ നിയ ന്ത്രിക്കുന്ന ഉല്‍പ്പാദനവ്യവസ്ഥയ്ക്ക് പകരം തൊഴിലാളികളുടെ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനായി തൊഴിലാളിസംഘടനകള്‍ രൂപീകരിച്ചു.
മാര്‍ക്സിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ട്ടി രൂപംകൊണ്ടു.
ഈ പാര്‍ട്ടി പിന്നീട് മെന്‍ഷെവിക്കുകള്‍ (ന്യൂനപക്ഷം) എന്നും ബോള്‍ഷെവിക്കുകള്‍ (ഭൂരിപക്ഷം) എന്നും രണ്ടായി പിരിഞ്ഞു.
ലെനിന്‍, ട്രോട്സ്കി തുടങ്ങിയവര്‍ ബോള്‍ഷെവിക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയപ്പോള്‍ അലക്സാണ്ടര്‍ കെരന്‍സ്കിയാണ് മെന്‍ഷെവിക്കുകള്‍ക്ക് നേതൃത്വം നല്‍കിയത്.
1905 ല്‍ നടന്ന റഷ്യ-ജപ്പാന്‍ യുദ്ധത്തില്‍ റഷ്യക്കേറ്റ പരാജയം പ്രതിസന്ധി രൂക്ഷമാക്കി.
രാഷ്ട്രീയാവകാശങ്ങളും സാമ്പത്തികപരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പെട്രോഗ്രാഡ് എന്ന സ്ഥലത്ത് 1905 ജനുവരി 9 ന് പ്രകടനം നടത്തി.
ഇതിനു നേരെ പട്ടാളം വെടിവച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ കൊല്ലപ്പെട്ട ഈ സംഭവം 'രക്തരൂഷിതമായ ഞായറാഴ്ച് (Bloodysunday).
സമരങ്ങൾ നടത്താനായി ഈ കാലഘട്ടത്തില്‍ തൊഴിലാളികളുടെ സംഘങ്ങള്‍ റഷ്യയിലെമ്പാടും രൂപീകരിച്ചു.
ഇവ സോവിയറ്റുകള്‍ എന്നറിയപ്പെട്ടു. സമരം ശക്തമായതിനെത്തുടര്‍ന്ന് 'ദ്യൂമ' എന്ന നിയമനിര്‍മാണസഭ രൂപീകരിക്കാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിതനായി.
1914 ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ദ്യൂമയുടെ എതിര്‍പ്പിനെ അവഗണിച്ച് സാര്‍ ചക്രവർത്തി നിക്കോളാസ് രണ്ടാമന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
അനേകം റഷ്യന്‍ സൈനികര്‍ ഇതില്‍ കൊല്ലപ്പെട്ടു.
1917 ആയപ്പോഴേക്കും ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി.
മാര്‍ച്ച് 8 ന് ആയിരക്കണക്കിന് സ്ത്രീകൾ റോട്ടിക്കുവേണ്ടി തെരുവീഥികളില്‍ പ്രകടനം നടത്തി.
പെട്രോഗ്രാഡ് പട്ടണത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ്രപകടനം നടത്തി.
സൈനികര്‍ ആദ്യം ഈ പ്രകടനങ്ങളെ നേരിട്ടെങ്കിലും പിന്നീട വരും തൊഴിലാളികളോടൊപ്പം ചേര്‍ന്നു.
ഒന്നാം ലോകയുദ്ധ ത്തില്‍ തങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് സൈനികരെ പ്രധാന മായും ഇതിന് പ്രേരിപ്പിച്ചത്.
പെട്രോഗ്രാഡ് പട്ടണം തൊഴിലാളി കള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നിക്കോളാസ് രണ്ടാമന്‍ സ്ഥാനമൊഴിയുകയും റഷ്യയില്‍ മെന്‍ഷെവിക് നേതാവായ അലക്സാണ്ടര്‍ കെരന്‍സ്കിയുടെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് നിലവില്‍ വരുകയും ചെയ്തു.
ഇത് ഫെബ്രുവരിവിപ്ലവം എന്നറിയപ്പെടുന്നു (റഷ്യന്‍ കലണ്ടര്‍ അന്താരാഷ്ട്ര കലണ്ടറിനേക്കാള്‍ പിറകിലായതിനാലാണ് മാര്‍ച്ചില്‍ നടന്ന വിപ്ലവം ഫെബ്രുവരി വിപ്ലവം
എന്നറിയപ്പെടുന്നത്)
താല്‍ക്കാലിക ഗവൺമെന്റിനെ റഷ്യയിലെ സോവിയറ്റുകളില്‍ ഒരു വിഭാഗം അംഗീകരിച്ചില്ല.
ഈ സമയം സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിയുകയായിരുന്ന വ്‌ളാഡിമിര്‍ ലെനിന്‍ റഷ്യയിലെത്തി താല്‍ക്കാലിക ഗവൺമെന്റിനെ ശക്ത മായി എതിര്‍ത്തു.
വിപ്ലവം അതിന്റെ ലക്ഷ്യം നേടണമെങ്കില്‍ അധികാരം മുഴുവന്‍ സോവിയറ്റുകള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബോള്‍ഷെവിക്കുകളും സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമ്പത്തിക പിന്നാക്കാ വസ്ഥയും ജനങ്ങള്‍ക്കിടയിലെ അസമത്വവും ഇല്ലാതാക്കാന്‍ ഒരു തൊഴിലാളി വര്‍ഗ ഭരണകൂടത്തിനുമാത്രമേ കഴിയുകയുള്ളൂവെന്ന് ബോള്‍ഷെവിക്കുകള്‍ പ്രചരിപ്പിച്ചു.
അതിനായി അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചു.
👉 ഒന്നാം ലോകയുദ്ധത്തില്‍നിന്ന് റഷ്യ പിന്‍മാറുക.
👉 പ്രഭുക്കന്മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക.
👉 ഫാക്ടറികള്‍ ജനങ്ങളുടെ പൊതുസ്വത്താക്കി മാറ്റുക.
1917 ഒക്ടോബറില്‍ ബോള്‍ഷെവിക്കുകള്‍ താല്‍ക്കാലിക ഗവണ്‍മെന്റിനെതി രായി സായുധകലാപമാരംഭിച്ചു. കെരന്‍സ്കി രാജ്യം വിട്ടുപോവുകയും റഷ്യ ബോള്‍ഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.
ബോള്‍ഷെവി ക്കുകള്‍ക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബര്‍ വിപ്ലവം (റഷ്യന്‍ കലണ്ടർ പ്രകാരം) എന്നറിയപ്പെടുന്നു.
തുടര്‍ന്ന് സോവിയറ്റുകളുടെ സമ്മേളനം ചേര്‍ന്ന് ലെനിന്‍ അധ്യക്ഷനായ ഒരു ക്യാബിനറ്റിന് രൂപംനല്‍കി.
റഷ്യന്‍ വിപ്പ വത്തിന്റെ ഫലങ്ങള്‍ പരിശോധിക്കാം.
€ ഒന്നാം ലോകയുദ്ധത്തില്‍ നിന്നു റഷ്യ പിന്മാറി.
€ ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
€ പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം കൊടുത്തു.
€ കേന്ദ്രീകൃത ആസുത്രണം നടപ്പിലാക്കി.
€ സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളില്‍ പുരോഗതി കൈവരിച്ചു.
€ 1924 ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.
⚡️ സോവിയറ്റ് റിപ്പബ്ലിക്കു കള്‍ കൂടിച്ചേര്‍ന്ന് സോവിയറ്റ് യൂണിയന്‍ രൂപീകരിക്കപ്പെടു കയും ചെയ്തു.
€ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ വ്യാപകമായി.
No comments:
Post a Comment