2 Jun 2022

നെപ്പോളിയനും ഫ്രഞ്ച് വിപ്ലവവും

 മഹത്തായ ലക്ഷ്യങ്ങള്‍ക്കായി വിപ്ലവം നടത്തിയ ഫ്രഞ്ച്‌ ജനതയ്ക്ക്‌ കുറച്ചുകാലം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഏകാധിപത്യഭരണത്തിന്‍ കീഴില്‍ കഴിയേണ്ടിവന്നു.

 ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ ഫ്രാന്‍സി നെതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യന്‍സഖ്യത്തെ നേരിട്ട്‌ വിജയം വരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്‌ നെപ്പോളിയനായിരുന്നു.

 1799 ൽ അദ്ദേഹം ഫ്രാന്‍സിന്റെ അധികാരം പിടിച്ചെടുത്തു.


 ഒരു ഏകാധിപതിയായിരുന്നെങ്കിലും നിര വധി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കി.


ഫ്രഞ്ച്വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യ ങങളുമായിരുന്നു ഈ പരിഷ്കാരങ്ങള്‍ക്ക്‌ പ്രചോദനമായത്‌


⚡️കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി.

⚡️പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ്‌ ഫണ്ട്‌ എന്ന പേരിൽ ഒര പ്രത്യേക ഫണ്ട്‌ രൂപീകരിച്ചു.

⚡️ഗതാഗതപുരോഗതിക്കായി നിരവധി റോഡുകള്‍ നിര്‍മിച്ചു


⚡️പുരോഹിതന്മാരുടെമേല്‍ രാജ്യ ത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക്രപവര്‍ത്തനങ്ങൾ ക്കായി

⚡️ബാങ്ക്‌ ഓഫ്‌ ഫ്രാന്‍സ്‌ സ്ഥാപിച്ചു.

⚡️നിലവിലൂള്ള നിയമങ്ങൾ ക്രോഡീകരിച്ച്‌ ഒരു പുതിയ നിയ മസംഹിതയുണ്ടാക്കി.



നെപ്പോളിയന്റെ കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ ദേശീയത ശക്തിപ്പെട്ടു.

യൂറോ പ്യന്‍ രാജ്യങ്ങളെ ഒന്നൊന്നായി ആക്രമിച്ച നെപ്പോളിയന്റെ പരിഷ്കാരങ്ങള്‍ യൂറോപ്പിലാകമാനം വ്യാപിപ്പിക്കുമോ എന്ന്‌ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയ പ്പെട്ടു.


 ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ അവര്‍ സംഘടിച്ചു. നെപ്പോളിയനെയല്ല, ഫ്രഞ്ച്വിപ്ലവത്തിന്റെ ആശയങ്ങളെയാണ്‌ അവര്‍ ഭയപ്പെട്ടത്‌.


 1815 ല്‍ നടന്ന വാട്ടര്‍ലൂ യുദ്ധത്തിൽ യൂറോപ്യന്‍ സഖ്യസൈന്യത്തോട്‌ പരാജയപ്പെട്ട നെപ്പോളിയന്‍ അധികാരം നഷ്ടപ്പെട്ടു.

No comments: