അസാമാന്യമായ പോരാട്ടവീര്യം കാഴ്ചവച്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, 41 വര്‍ഷങ്ങള്‍ക്കുശേഷം ഒളിമ്പിക്‌സ് മെഡല്‍ ഇന്ത്യയിലെത്തിച്ചു.
ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ജര്‍മ്മനിയെ നാലിനെതിരെ 5 ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യയുടെ ഈ സുവര്‍ണ്ണ നേട്ടം.
മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വര്‍ണ്ണം നേടി യശേഷം ഇന്ത്യ ഹോക്കിയില്‍ നേടുന്ന ആദ്യ മെഡലാണിത് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
മെഡല്‍ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിന് നേര്‍സാക്ഷ്യമായി ഒരു പിടിതാരങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഉദിച്ചുയര്‍ന്നു.
വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍ പ്രീത് കയര്‍, വനിതാ ഗോള്‍ഫില്‍ അദിതി അശോക്, ഗുസ്തിയിൽ ദീപക് പുനിയ: എന്നിവര്‍ കാഴ്ചവച്ച പ്രകടനം - ഓരോ ഭാരതീയന്റെയും ഹൃദയത്തിലെ മായാത്ത ചിത്രങ്ങളാണ്.
വനിതാ ഹോക്കി ടീം എക്കാലത്തെയും മികച്ച പ്രകടനമാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ പുറത്തെടുത്തത്.
2024ല്‍ നടക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരട്ടയക്കത്തിലെത്തിക്കാന്‍ നമ്മുടെ അഭിമാന താരങ്ങള്‍ക്ക് സാധിക്കും എന്നതിന്റെ ഉറച്ച പ്രഖ്യാപനവും കൂടിയാണ് ടോക്കിയോ ഒളിമ്പിക്‌സിലെ ചരിത്രത്തിലിടം പിടിച്ച ഇന്ത്യയുടെ പ്രകടനം.
അമ്പയർ പാനലിലെ മലയാളിസാന്നിധ്യം
ടോക്കിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ മത്സരം നിയന്ത്രിക്കുന്നതിന് ഒളിമ്പിക്സ് അംപയര്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനായി തിരുവനന്തപുരം ശംഖുമുഖാം സ്വദേശി ഡോ.ഫൈന്‍. സി. ദത്തന്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ സർട്ടിഫൈ ചെയ്ത 50 പേരിൽ ഒരാളാണ് ഡോ.ഫൈൻ.
ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റ്കൾ നിയന്ത്രിച്ച മികവിലാണ് ഒളിമ്പിക്സ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
No comments:
Post a Comment