സമാധാനശ്രമങ്ങൾ
പരാജയപ്പെട്ട രാഷ്ട്രങ്ങളുമായി അവര്‍ വെവ്വേറെ സന്ധികൾ ഒപ്പിട്ടു.
അതില്‍ പ്രധാനപ്പെട്ട താണ് ജര്‍മനിയുമായി 1919 ല്‍ ഒപ്പുവച്ച വേഴ്സായ് സന്ധി.
ഇതുപ്രകാരം ജര്‍മനിയുടെ കോളനികള്‍ മുഴുവന്‍ സഖ്യകക്ഷികള്‍ വീതിച്ചെടുത്തു.
യുദ്ധനഷ്ടപരിഹാരമായി വന്‍തുക ജര്‍മനി സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ടിവന്നു.
സമ്പന്നമായ ഖനിപ്രദേശങ്ങള്‍ സഖ്യകക്ഷികള്‍ കൈക്ക ലാക്കി.
എല്ലാറ്റിനുമുപരി യുദ്ധക്കുറ്റം
ജര്‍മനിയുടെമേല്‍ കെട്ടിവയ്ക്കുകയും ജര്‍മനിയെ നിരായുധീകരിക്കുകയും ചെയ്തു.
സാമ്പത്തിക മാന്ദ്യം
ഒന്നാം ലോകയുദ്ധത്തിന്റെ കെടുതി അനുഭവിക്കാത്ത രാജ്യമായിരുന്നു അമേരിക്ക.
യുദ്ധത്തിൽ തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയില്‍നിന്നു വന്‍തോ തില്‍ വായ്പകള്‍ സംഘടിപ്പിച്ചു.
അതോടെ ആഗോളവിനിമയത്തിന്റെ അടിസ്ഥാനം ബ്രിട്ടീഷ് പൗണ്ടിനു പകരം അമേരിക്കന്‍ ഡോളറായി മാറി.
യൂറോപ്പിനു പുറത്ത് പുതിയ സാമ്പത്തികശക്തിയായി അമേരിക്ക ഉയര്‍ന്നു വന്നു.
എന്നാല്‍ അമേരിക്കയുടെ സാമ്പത്തികമുന്നേറ്റം ദീര്‍ഘ കാലം നീണ്ടുനിന്നില്ല.
1929 ല്‍ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിര്‍ഭവിച്ചത് അമേരിക്കയിലായിരുന്നു.
അതിന്റെ ഫലങ്ങള്‍ :
€ യുദ്ധം പാപ്പരാക്കിയ ജനങ്ങള്‍ക്ക് സാധനങ്ങൾ വാങ്ങാന്‍ കഴിവില്ലാതായി.
€ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാതെ ഫാക്ടറികളില്‍ കെട്ടിക്കിടന്നു.
€ അമേരിക്കയില്‍ നിന്നെടുത്ത വായ്പകൾ തിരി ച്ചടയ്ക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീഴ്ച വരുത്തി.
€ ബാങ്കുകള്‍ തകര്‍ന്നു.
€ പണപ്പെരുപ്പം വര്‍ധിച്ചു.
€ തൊഴിലില്ലായ്മയും ദാരിദ്യവും രൂക്ഷമായി.
ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി യൂറോപ്യന്‍രാജ്യങ്ങള്‍ കണ്ടെ ത്തിയ മാര്‍ഗം തങ്ങളുടെ കൈവശമുള്ള കോളനികളില്‍ നികുതി വര്‍ധിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ സാമ്രാജ്യത്വരാജ്യങ്ങളിലെ സാമ്പത്തിക്രപതി സന്ധിയുടെ ഭാരവും കോളനികളിലെ ജനങ്ങളുടെ ചുമലിലായി.
No comments:
Post a Comment