🔥പല യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള ഭരണകൂടങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടു.
🔥ജനങ്ങള്‍ തൊഴില്‍രഹിതരായി. നാണയപ്പെരുപ്പം സാമ്പത്തികമേഖലയെ ബാധിച്ചു.
🔥 ഈ രാഷ്ട്രീയ-സാമ്പ ത്തിക അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് അധികാരം നേടിയ രണ്ട് ആശയങ്ങളായിരുന്നു ഇറ്റലിയിലെ ഫാഷിസവും ജര്‍മനിയിലെ നാസിസവും.
🔥സാമ്പ ത്തികത്തകര്‍ച്ച, യുദ്ധത്തില്‍ വിജയിച്ചവരോടുള്ള പ്രതികാരമനോഭാവം, ലക്ഷ്യബോധമില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ ഇവയ്ക്ക് അനു കൂല സാഹചര്യമൊരുക്കി.
ഫാഷിസത്തിന്റെ ചില സവിശേഷതകള്‍
🌸ജനാധിപത്യത്തോടുളള വിരോധം
🌸സോഷ്യലിസത്തോടുളള എതിര്‍പ്പ്
🌸രാഷ്ട്രത്തെ മഹത്ത്വവല്‍ക്കരിക്കൽ
🌸വംശമഹിമ ഉയര്‍ത്തിപ്പിടിക്കല്‍
🌸യുദ്ധത്തെ മഹത്ത്യവല്‍ക്കരിക്കൽ
🌸തീവ്രദേശീയത പ്രചരിചിക്കല്‍
🌸ഭൂതകാലത്തെ പ്രകീര്‍ത്തിക്കല്‍
🌸കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവയിലൂടെയുളള ആശയപ്രചാരണം
🌸സൈനിക സേച്ഛാധിപത്യം
🌸രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ
ലാറ്റിന്‍ പദമായ *ഫാസസ്' എന്ന വാക്കില്‍ നിന്നാണ് ഫാഷിസം എന്ന വാക്ക് രൂപംകൊണ്ടത്.
ഇതിന്റെയര്‍ഥം ഒരു കെട്ട് ദണ്ഡും അതിനു മുകളില്‍ ഒരു മഴുവും എന്നാണ്.
പുരാതന റോമിലെ അധികാരത്തിന്റെ ചിഹ്നമായിരുന്നു ഇത്.
No comments:
Post a Comment