15 Jun 2022

പ്രാദേശികവാതങ്ങൾ

മറ്റു കാറ്റുകളെ അപേക്ഷിച്ച് ചെറിയ പ്രദേശത്ത് മാത്രമായി
അനുഭവപ്പെടുന്ന കാറ്റുകൾ അറിയപ്പെടുന്നത്?

🌸 പ്രാദേശികവാതങ്ങൾ

വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ
ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റ്


🌸 ചിനൂക്ക്


മഞ്ഞുതീനി എന്നറിയപ്പെടുന്ന പ്രാദേശികവാതം?

🌸 ചിനൂക്ക്

ആൽപ്സ് പർവ്വതനിരകടന്ന് വടക്കൻ താഴ്വാരത്തിലേക്ക്
വീശുന്ന പ്രാദേശികവാതം?

🌸 ഫൊൻ


ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശികവാതം?

🌸 ഹർമാറ്റൻ

ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ
ആഫ്രിക്കയിലേക്ക് വീശുന്ന
പ്രാദേശികവാതം?

🌸 ഹർമാറ്റൻ


ഉഷ്ണകാലത്ത് രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് ഉത്തരേന്ത്യൻ
സമതലത്തിലേക്ക് വീശുന്ന പ്രാദേശികവാതം?

🌸 ലൂ 

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന, മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന
പ്രാദേശികവാതം? 


🌸 മാംഗോഷവേഴ്സ്

No comments: