8 Jun 2022

പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

🍁 സാഹിത്യ പുരസ്‌കാരത്തിനു സാഹിത്യ വിമർശകനും മാധ്യമപ്രവത്തകനുമായ ഡോ. പി.കെ രാജശേഖരനും ഡയബ് സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിനു പ്രീതു നായരും അര്‍ഹരായി.



🍁 കേശവദേവ് വിട്ടുപിരിഞ്ഞിട്ട് 39 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.


🍁 പി.കെ രാജശേഖരനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സമഗ്രസംഭവങ്ങൾക്കും ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനുമാണ് പുരസ്‌കാരം.


🍁രണ്ടു വർഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കും ലേഖനങ്ങൾക്കുമാണ് പ്രീതു നായർക്ക് പുരസ്‌കാരം. ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്ററാണ് പ്രീതു നായർ.

No comments: