2 Jun 2022

ഒന്നാം ലോകമഹായുദ്ധം part 2

പാന്‍ സ്ലാവ്‌ പ്രസ്ഥാനം.

കിഴക്കന്‍ യൂറോപ്പിലെ സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ്‌ വംശജരെ തങ്ങളുടെ നേതൃത്വത്തില്‍ ഏകീകരിക്കാന്‍ റഷ്യ ആഗ്രഹിച്ചു.

 അതിനായി ഈ മേഖലയില്‍ റഷ്യന്‍ സഹായത്തോടെ രൂപീക രിക്കപ്പെട്ട പ്രസ്ഥാനമായി രുന്നു പാന്‍ സ്ലാവ്‌ പ്രസ്ഥാനം.

പാന്‍ ജര്‍മന്‍ പ്രസ്ഥാനം

മധ്യയൂറോപ്പിലും ബാൾക്കന്‍ മേഖലയിലും സ്വാധീനം ഉറപ്പിക്കുന്നതിനായി ജര്‍മനി കണ്ടെത്തിയ മാര്‍ഗം ട്യൂട്ടോണിക്‌ വര്‍ഗക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു.

 അതിനായി ജര്‍മനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്‌ പാന്‍ ജര്‍മന്‍ പ്രസ്ഥാനം.


പ്രതികാര പ്രസ്ഥാനം


1871 ൽ ജര്‍മനി ഫ്രാന്‍സിന്റെ പക്കല്‍നിന്ന്‌ അള്‍സൈസ്‌, ലൊറൈന്‍ എന്നീ പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. ഇത്‌ തിരികെ പിടിക്കുന്നതിനായി ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്‌ പ്രതികാര പ്രസ്ഥാനം 

No comments: