3 Jun 2022

പൊതുഭരണം പാർട്ട് 2

ഉദ്യോഗസ്ഥവൃന്ദം ഇന്ത്യയില്‍


ഗവണ്‍മെന്റ്‌ സര്‍വീസിലേക്കുള്ള നിയമനത്തിനുവേണ്ടി കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക്‌ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാരംഭനടപടിയാണിത്‌.


തുടര്‍ന്ന്‌ മത്സരപ്പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തില്‍ ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുത്ത്‌ വിവിധ ഗവണ്‍മെന്റ്‌ ഓഫീസുകളില്‍ നിയമിക്കുന്നു.

ഇത്തരത്തില്‍ നിയമിക്കപ്പെടുവരെല്ലാം ഇന്ത്യയിലെ സിവില്‍ സര്‍വീസിന്റെ ഭാഗമാണ്‌.

 കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും കീഴില്‍ പ്രവര്‍ത്തി ക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്ത്യയുടെ സിവില്‍ സര്‍വീസിന്റെ ഭാഗമാണ്‌.

ഇന്ത്യയിലെ സിവിൽ സര്‍വീസിന്റെ വര്‍ഗീകരണം നിരീക്ഷിക്കുക.

1. അഖിലേന്ത്യാ സർവീസ്

 ദേശീയതലത്തില്‍ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സര്‍വീസിലോ സംസ്ഥാന സര്‍വീസിലോ നിയമിക്കപ്പെടുന്നു. ഉദാ: ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ്‌ സര്‍വീസ്‌, ഇന്ത്യന്‍ പോലീസ്‌ സര്‍വീസ്‌

2. കേന്ദ്ര സർവീസ്

ദേശീയതലത്തില്‍ തിരഞ്ഞെടുക്കുന്നു.

 കേന്ദ്രഗവണ്‍മെന്റിന്‌ മാത്രം അധികാരമുള്ള ഭരണവകുപ്പുകളില്‍ നിയമി ക്കപ്പെടുന്നു.

ഉദാഃ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌, ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്‌

3. സംസ്ഥാന സർവീസ്

 സംസ്ഥാനതലത്തില്‍ തിര ഞ്ഞെടുക്കുന്നു.

സംസ്ഥാന ഗവണ്‍മെന്റിനു കീഴില്‍ വരുന്ന വകുപ്പുകളില്‍ നിയമിക്കപ്പെടുന്നു.

ഉദാ : സെയില്‍സ്‌ ടാക്‌സ്‌ ഓഫീസര്‍


കേന്ദ്ര സര്‍വീസിലേക്കും അഖിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനാണ്‌ (യു.പി.എസ്‌. സി.). കമ്മീഷന്റെ ചെയര്‍മാനെയും അംഗ ങ്ങളെയും നിയമിക്കുന്നത്‌ രാഷ്ട്രപതിയാണ്‌.


യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ യു.പി.എസ്‌.സിക്കുണ്ട്‌.






No comments: