മൊറോക്കന്‍ പ്രതിസന്ധി, ബാള്‍ക്കണ്‍ പ്രതിസന്ധി
മൊറോക്കന്‍ പ്രതിസന്ധി
🌸1904 ല്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലൊപ്പിട്ട രഹസ്യസന്ധിയനുസരിച്ച് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഫ്രാന്‍സിന്റെ ആധിപത്യം ബ്രിട്ടന്‍ അംഗീ കരിച്ചു.
🌸 എന്നാല്‍ മൊറോക്കോ കൈവശ പ്പെടുത്താനാഗ്രഹിച്ച ജര്‍മനി ഇതംഗീകരിച്ചില്ല.
🌸മൊറോക്കന്‍ തുറമുഖമായ അഗ ഡീറിലേക്ക് ജര്‍മനി യുദ്ധക്കപ്പലുകള്‍ അയച്ചു.
🌸തുടര്‍ന്നുള്ള അനുരഞ്ജന ചര്‍ച്ചയില്‍ തങ്ങളുടെ കോളനിയായ ഫ്രഞ്ച് കോംഗോയുടെ ചില ഭാഗങ്ങള്‍ ജര്‍മനിക്ക് നല്‍കി.
🌸ഫ്രാന്‍സ് ഈ പ്രശ്‌നം പരിഹരിച്ചു.
🌸എങ്കിലും ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ശ്രതുത തുടര്‍ന്നു.
ബാള്‍ക്കണ്‍ പ്രതിസന്ധി
🌸ഗ്രീസിന് കിഴക്കുള്ള ഈജിയന്‍ കടലിനും കരിങ്കടലിനും സമീപത്തായാണ് ബാള്‍ക്കണ്‍ മേഖല സ്ഥിതിചെയ്യുന്നത്.
🌸ഇത് ഓട്ടോമന്‍ തുര്‍ക്കികളുടെ സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നു.
🌸1912 ൽ ബാള്‍ക്കണ്‍ സഖ്യം (സെര്‍ബിയ, ഗ്രീസ്, മോണ്ടിനിഗ്രോ, ബള്‍ഗേറിയ) തുര്‍ക്കിയെ പരാജയപ്പെടുത്തി.
🌸 എന്നാല്‍ യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിട്ടെടുക്കുന്നതില്‍ ബാള്‍ക്കണ്‍ സഖ്യത്തിലെ രാഷ്ട്രങ്ങൾ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.
🌸 ഇത് ബാള്‍ക്കണ്‍ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങള്‍ക്കു കാരണമായി.
✍️ബാള്‍ക്കണ്‍ പ്രദേശത്ത് ആധിപത്യമുറപ്പിക്കാന്‍ റഷ്യന്‍ സഹായത്തോടെ സെര്‍ബിയയും ജര്‍മനിയുടെ പിന്തുണയോടെ ആസ്ട്രിയയും ശ്രമിച്ചു.
✍️ഈ സമയത്താണ് 1914 ജൂണില്‍ ആസ്ട്രിയന്‍ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെര്‍ഡിനന്റിനെ ബോസ്‌നിയന്‍ തലസ്ഥാനമായ സാരയാവോയില്‍ വച്ച് സെര്‍ബിയന്‍ യുവാവായ ഗാവ്ലൊ പ്രിന്‍സപ്പ് വെടിവെച്ചു കൊന്നത്.
✍️ സെര്‍ബി യയാണ് ഇതിന് ഉത്തരവാദിയെന്ന് പ്രഖ്യാപിച്ച ആസ്ട്രിയ സെര്‍ബിയയ്ക്കു മേല്‍ 1914 ജൂലൈ 28 ന് യുദ്ധം പ്രഖ്യാപിച്ചു.
✍️ തുടർന്ന് ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നു.
✍️ലോകത്തെ ചെറുതും വലുതുമായ രാഷ്ട്രങ്ങള്‍ നേരിട്ടോ അല്ലാതെയോ ഇതില്‍ പങ്കാളികളായി.
✍️അതിനാല്‍ ഈ യുദ്ധം ഒന്നാം ലോകയുദ്ധം എന്നറിയപ്പെടുന്നു.
No comments:
Post a Comment