✍️ മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നാം ഉപയോഗിക്കുന്ന കാണാനും സ്പര്‍ശിക്കാനും കഴിയുന്ന വസ്തുക്കളാണ് സാധനങ്ങള്‍.
✍️ മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായി ക്കുന്നതും കാണാനും സ്പര്‍ശിക്കാനും കഴിയാത്തവയുമാണ് സേവനങ്ങള്‍.
✍️ സാധനങ്ങളും സേവനങ്ങളും നമുക്ക് ആവശ്യാനുസരണം ഉപയോഗിക്കണമെങ്കില്‍ അത് ഉല്പാദിപ്പിക്കേണ്ടതുണ്ട്.
✍️ ഒരു ഉല്പന്നം നിർമ്മിക്കുന്നതിനുള്ള ഉല്പാദനഘടകങ്ങളാണ് ഭൂമി, തൊഴില്‍, മൂലധനം, സംഘാടനം എന്നിവ.
✍️ ഓരോ ഉല്പാദനഘടകത്തിന്റെയും സവിശേഷതകൾ വൃത്യസ്തമാണ്.
✍️ ഉല്പാദനഘടകങ്ങളായ ഭൂമി, തൊഴില്‍, മൂലധനം, സംഘാടനം എന്നിവയ്ക്കുള്ള പ്രതിഫലം യഥാക്രമം പാട്ടം, കൂലി/ശമ്പളം, പലിശ, ലാഭം എന്നിവയാണ്.
✍️ സാമ്പത്തിക പ്രവര്‍ത്തനങ്ങൾ ചാക്രികഗതിയിലാകുന്നത് ഉല്പാദനവും ഉപഭോഗവും ഒരു നിരന്തര പ്രക്രിയയാകുന്നതിനാലാണ്
No comments:
Post a Comment