ടൂറിസ്റ്റ് ട്രെയിനുകൾ
🌼 രാജസ്ഥാനിലെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ ആണ് പാലസ് ഓൺ വീൽസ്
🌼 ഗോൾഡൻ ചാരിയറ്റ് കർണാടകത്തിലെ ടൂറിസ്റ്റ് ട്രെയിൻ ആണ്
🌼 റോയൽ ഓറിയന്റ് ട്രെയിൻ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
🌼 മഹാ പരിനിർവ്വാൺ സ്പെഷ്യൽ ട്രെയിൻ ബുദ്ധമത തീർഥാടനകേന്ദ്രങ്ങളിലൂടെയുള്ള ടൂറിസ്റ്റ് ട്രെയിൻ ആണ്
🌼 മഹാരാഷ്ട്രയിലെയും ഗോവയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര ട്രെയിനാണ് ഡെക്കാൻ ഒഡീസി
🌼 ജനം ഭൂമി ഗൗരവ് എക്സ്പ്രസ്സ് ചരിത്രപരമായ വിദ്യാഭ്യാസപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ
🌺🌺🌺
സംസ്കൃതി എക്സ്പ്രസ്
🌼 ദേശീയ കവി രവീന്ദ്രനാഥ ടാഗോറിനെ 150 ആം ജന്മ വാർഷികം പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ഒരുക്കിയ പ്രത്യേക തീവണ്ടി ആണിത്
🌼 ടാഗോറിനെ ജീവിതവും കൃതികളും ചിന്തകളും പരിചയപ്പെടുത്തിയ ട്രെയിൻ ഇന്ത്യയിലും ബംഗ്ലാദേശിലും സഞ്ചരിച്ചു
🌼 2011 ഏപ്രിൽ 29ന് പശ്ചിമബംഗാളിലെ ബോൾ പൂരിൽ നിന്ന് യാത്ര ആരംഭിച്ചു
🌺🌺🌺
മദർ എക്സ്പ്രസ്
🌼 മദർതെരേസയുടെ നൂറാം ജന്മ വാർഷികം പ്രമാണിച്ച് ഒരുക്കിയ പ്രത്യേക ട്രെയിൻ
🌼 2010 ഓഗസ്റ്റ് 26ന് കൊൽക്കത്തയിൽ നിന്നും പര്യടനം തുടങ്ങി. 2011 ഫെബ്രുവരി 26ന് ബീഹാറിലെ കത്തിഹാറിൽ യാത്ര അവസാനിപ്പിച്ചു.
🌺🌺🌺
രാജ്യറാണി എക്സ്പ്രസ്സ്
🌼 സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ച് ആരംഭിച്ച പുതിയ ട്രെയിനുകളാണ് രാജ്യറാണി എക്സ്പ്രസ്സ്.
🌺🌺🌺
ദുരന്തോ എക്സ്പ്രസ്സ്
🌼 2009 ഇൽ ആരംഭിച്ച നോണ്സ്റ്റോപ് സൂപ്പർഫാസ്റ്റ് ട്രെയിനുകളാണ് ഇവ.
🌺🌺🌺
റോ റോ ട്രെയിൻ
🌼 റെയിൽവേ ട്രാക്കുകളിൽ ലൂടെ ട്രക്കുകൾ വഴി സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുന്ന കൊങ്കൺ റെയിൽവേയുടെ സംരംഭമാണ് റോ റോ
🌼 1999 ജനുവരി 26ന് നിലവിൽ വന്നു
No comments:
Post a Comment