കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(KHRI)
🔹 കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിസർച്ച് സ്ഥാപനമാണിത്
🔹 തിരുവനന്തപുരം ആസ്ഥാനം
🔹 കേരള പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫീൽഡ് സാമ്പിൾ ടെസ്റ്റ്, ലബോറട്ടറി ടെസ്റ്റ്, ട്രാഫിക് പഠനങ്ങൾ എന്നിവ നടത്തുന്നത് ഈ സ്ഥാപനമാണ്
🌺🌺🌺🌺
നാറ്റ്പാക്(NATPAC)
🔹 കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ(NATPAC)
🔹1976ലാണ് ഇത് സ്ഥാപിതമായത്
🔹 ഇത്തരത്തിൽ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭം ആണിത്
🌺🌺🌺🌺🌺
🏅 ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം :ഉത്തർപ്രദേശ്
🏅 ബീഹാർ രണ്ടാംസ്ഥാനത്തും തമിഴ്നാട് മൂന്നാം സ്ഥാനത്തും ആണ്.
🏅 ഏറ്റവും ദൈർഘ്യത്തിൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനവും ഉത്തർപ്രദേശ് തന്നെ
🏅 രണ്ടാംസ്ഥാനം രാജസ്ഥാൻ, മൂന്നാംസ്ഥാനം മഹാരാഷ്ട്ര
🏅 ദേശീയപാത ദൈർഘ്യത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം കർണാടക
🏅 ഏറ്റവും കുറച്ചു ദൂരം മാത്രം ദേശീയപാത ഉള്ള സംസ്ഥാനം ഗോവ
🌺🌺🌺🌺
റോഡ് സാന്ദ്രത
✔️ 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് റോഡുകളുടെ ദൈർഘ്യത്തെയാണ് റോഡ് സാന്ദ്രത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
✔️ കേരളത്തിൽ ഇത് 375 കിലോമീറ്റർ ആണ്.
🌺🌺🌺🌺🌺
No comments:
Post a Comment