ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
🍑 ഇന്ത്യയുടെ രാജ്യാന്തര അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ, പാലങ്ങൾ മുതലായ അടിസ്ഥാന ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ.
🍑 1960-ലാണ് സ്ഥാപിതമായത്
🍑 ബോർഡർ റോഡ്സ് ഏറ്റെടുത്ത് ആദ്യത്തെ ഉദ്യമമായിരുന്നു 1960-ലെ പ്രൊജക്റ്റ് ബീക്കൺ
🍑 ജമ്മു ശ്രീനഗർ എൻഎച്ച് 1-എ യുടെ പുനർ നിർമാണ പ്രവർത്തനം ആയിരുന്നു പ്രൊജക്റ്റ് ബീക്കൺ
🌺🌺🌺🌺
ആൻഡമാൻ ട്രങ്ക് റോഡ്
🔆 ഇന്ത്യയിൽ ദേശീയ പാതകൾ എല്ലാം തന്നെ പരസ്പര ബന്ധിതമാണ്
🔆 എങ്കിലും മറ്റൊരു ദേശീയപാത യുമായി ബന്ധപ്പെടാതെ കിടക്കുന്ന ഒരു ദേശീയപാതയാണ് ആൻഡമാൻ നിക്കോബാർ ദ്വീപിലെ NH223
🔆 300 കിലോമീറ്റർ നീളമുള്ള ഈ ദേശീയപാത ആൻഡമാൻ ട്രങ്ക് റോഡ് എന്നറിയപ്പെടുന്നു.
No comments:
Post a Comment