3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 26

കേരളത്തിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥിതി ചെയ്യുന്ന ജില്ല
 
🎇 തിരുവനന്തപുരം
 

കേരളത്തിലെ ഡീസൽ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് 

🎇 എറണാകുളത്തെ ബ്രഹ്മപുരം


കേരളത്തിലെ ചന്ദനക്കാടുള്ള പ്രദേശം ഏത്

 🎇 മറയൂർ


കേരളത്തിൽ പത്രക്കടലാസ് നിർമ്മാണ ശാല ഏത്
 
🎇 വെള്ളൂർ 


കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ
 
🎇 ഡോ. ജാൻസി ജെയിംസ്

 
ക്രിമിലയർ പരിധി സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത്

🎇 രാജേന്ദ്രബാബു കമ്മീഷൻ
 

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി
 
🎇 പത്മ രാമചന്ദ്രൻ

കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം
 
🎇 5


 NSS ന്റെ പഴയ പേര് എന്ത്
 
🎇 നായർ സമുദായ ഭൃത്യജനസംഘം


മനസാസ്മരാമി ആരുടെ ആത്മകഥയാണ്
 
🎇 എസ് ഗുപ്തൻ നായർ


വരിക വരിക സഹജരെ എന്ന പ്രസിദ്ധ ഗാനം കേരളത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ്

🎇 പയ്യന്നൂർ സത്യാഗ്രഹം (കേരളത്തിലെ ഉപ്പുസത്യാഗ്രഹം)


കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയൻ

 🎇 ജോൺ മത്തായി


മലമ്പുഴ അണക്കെട്ട് ഏത് നദിയിൽ സ്ഥിതിചെയ്യുന്നു

 🎇 ഭാരതപ്പുഴ


പാതിരാമണൽ ദ്വീപ് ഏത് കായലിൽ സ്ഥിതി ചെയ്യുന്നു

 🎇 വേമ്പനാട്ട് കായൽ


കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി

 🎇 ആർ ശങ്കർ


കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

 🎇 പി ടി ചാക്കോ 


കേരളത്തിന്റെ കടൽത്തീര ദൈർഘ്യം

 🎇 585 കിലോമീറ്റർ


കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചത് ആര് 

 🎇 ഇ കെ നായനാർ 


വായനാവാരമായി  ആഘോഷിക്കാറുള്ളത് 
 
🎇 ജൂൺ 19 മുതൽ 25 വരെ


നടൻ മമ്മൂട്ടിയുടെ ആത്മകഥയുടെ പേര്
 
🎇 ചമയങ്ങളില്ലാതെ


കേരളത്തിലെ ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ

 🎇 പി എൻ പണിക്കർ

 
കേസരി എന്ന പേരിലറിയപ്പെടുന്ന പത്രപ്രവർത്തകൻ
 
🎇 ബാലകൃഷ്ണപിള്ള

No comments: