10 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 40

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്

🌺  സുപ്രീം കോടതി

 ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്

🌺  1905

ആധുനിക ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയ നാട്ടുരാജ്യം

  🌺  തിരുവിതാംകൂർ

 പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

🌺   ഡന്റോളോജി 

 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം

🌺   ഹൈഡ്രജൻ

 ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി

🌺  ചിലന്തി

 അഡ്രിയാറ്റിക്കിന്റെ റാണി

🌺  വെനീസ്

 മലയാളത്തിലെ ആദ്യ ആത്മനിഷ്ഠ ഖണ്ഡകാവ്യം

🌺  മലയവിലാസം

 കഥകളിയുടെ ആദ്യ രൂപം

🌺  രാമനാട്ടം

 കേരളത്തിലെ ആദ്യ വയോജന സൗഹൃദ കോർപ്പറേഷൻ

🌺  കോഴിക്കോട്

 ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി

🌺  ഒ എം നമ്പ്യാർ

 ലോക നാളികേര ദിനം

🌺  സെപ്റ്റംബർ 2

 ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ പദ്ധതി

🌺  ദാമോദർവാലി

 ഇന്ത്യൻ റെയിൽ എർത്ത് ലിമിറ്റഡ് സ്ഥിതിചെയ്യുന്നതെവിടെ? 

🌺  ചവറ (കൊല്ലം)

 ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ ആയിരുന്നത്

🌺  വക്കം പുരുഷോത്തമൻ

 ഏറ്റവും കുറച്ചു കാലം കേരള സ്പീക്കർ പദവി വഹിച്ചത് 

🌺  എ സി ജോസ്

 കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം

🌺  മാട്ടുപ്പെട്ടി

 ആദ്യ വനിത നോബൽ സമ്മാന ജേതാവ്

🌺  മാഡം ക്യൂറി

 ഭാരതപ്പുഴയെ ശോകനാശിനി എന്ന് വിളിച്ചതാര്

🌺  എഴുത്തച്ഛൻ

 മാന്നാനത്തെ സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം

🌺  ജ്ഞാനപീയുഷം 

 ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി

🌺  ചോട്ടാനാഗ്പൂർ പീഠഭൂമി

 എല്ലാ ഭാരതീയ ദർശനങ്ങളുടെയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം

🌺  അദ്വൈത ദർശനം

 പാണ്ഡ്യരാജവംശത്തെ കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി

🌺  മെഗസ്തനീസ്

 പിച്ചവാരം കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🌺  തമിഴ്നാട്

 പനയുടെ ആകൃതിയിൽ ഉള്ള കായൽ

🌺  അഷ്ടമുടിക്കായൽ

 മേക്കിങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ

🌺  ശ്യാം ബെനഗൽ

 പരിക്രമണ വേഗത ഏറ്റവും കുറഞ്ഞ ഗ്രഹം

🌺   ബുധൻ 

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ
ആൻഡ് ഫോക്ക് ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം

🌺  മണ്ണടി (പത്തനംതിട്ട)

 പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ  ആസ്ഥാനം

🌺  കോൺസ്റ്റാന്റിനോപ്പിൾ

 ഇന്തോളജിയുടെ പിതാവ്

🌺  വില്യം ജോൺസ്

 സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല

🌺  കൊല്ലം

 ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ചോളരാജാവ്

🌺  രാജേന്ദ്രചോളൻ

 ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ  ലജ്ജാവഹം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

🌺  ഡേവിഡ് കാമറൂൺ

 ഗാന്ധിജിയുടെ യങ്‌ ഇന്ത്യയിൽ പത്രാധിപരായിരുന്ന മലയാളി

🌺  ബാരിസ്റ്റർ ജോർജ് ജോസഫ്

 വിദ്യാസമ്പന്നർ മാറ്റത്തിന് വക്താക്കളാണ് ആരുടെ വാക്കുകൾ

🌺  വീരേശലിംഗം പന്തലു

 അക്ഷയ പദ്ധതി ആരംഭിച്ച വർഷം

🌺  2002

 കേരളം 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്

🌺  2016 ജനുവരി 13 (പ്രഖ്യാപിച്ചത് ഹമീദ് അൻസാരി)

 എത്ര ഭാഷകളിലെ രചനകളാണ് ജ്ഞാനപീഠ പുരസ്കാരത്തിന് പരിഗണിക്കുന്നത്

🌺    23

 ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദന കേന്ദ്രം സ്ഥാപിതമായത്

🌺  താരാപൂർ ( മുംബൈ)

 അറബിക്കടലിന്റെ റാണി

🌺  കൊച്ചി

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

🌺  മുംബൈ

 എല്ലാ സ്കൂൾ കുട്ടികൾക്കും അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

🌺  കേരളം

 ലോക് അദാലത്ത് എന്ന വാക്കിന്റെ അർത്ഥം

🌺  ജനങ്ങളുടെ കോടതി

 ലോഹങ്ങളുടെ രാജാവ്

🌺  സ്വർണ്ണം

 രാസവസ്തുക്കളുടെ രാജാവ്

  🌺   സൾഫ്യൂരിക് ആസിഡ്

 പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം

🌺  ജയ്പൂർ

 ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നഗരം

🌺   നാഗ്പൂർ

 കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ആസ്ഥാനം

🌺  വെള്ളയമ്പലം (തിരുവനന്തപുരം)

 പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്ന വള്ളംകളി

🌺  നെഹ്റു ട്രോഫി

 കേരളത്തിൽ വാർധക്യ പെൻഷൻ പദ്ധതി നിലവിൽ വന്ന വർഷം

🌺  1960

 കേരള ഫോക്‌ലോർ അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം

🌺  പൊലി

 കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം

🌺  കണ്ണൂർ

 അടുക്കു ശിലകൾ എന്നറിയപ്പെടുന്ന ശിലാരൂപം

🌺   അവസാദ ശില

 അംജദ് അലി ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു

🌺  സരോദ്

 ബിസ്മില്ലാ ഖാൻ ഏത്  വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു

🌺  ഷെഹനായ് 

 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ച വ്യക്തി

🌺  ബെഞ്ചമിൻ ഡിസ്രേലി 

 കൃഷ്ണഗീതി എന്ന സംസ്കൃത ഗ്രന്ഥം രചിച്ച സാമൂതിരി

🌺  മാനവേദൻ

 കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് പുറത്തിറക്കിയ ആദ്യത്തെ കപ്പൽ

🌺   റാണിപത്മിനി

 ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി ആയിരുന്ന വ്യക്തി

🌺  എ കെ ആന്റണി

 പൈക വിപ്ലവത്തിന് നേതൃത്വം നൽകിയത്

🌺  ബക്ഷി ജഗബന്ധു 

 ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി

🌺  വി കെ കൃഷ്ണമേനോൻ

 പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്ന കായിക താരം

🌺  നാദിയാ കൊമനേച്ചി 

 കൃത്രിമ പട്ട് നിർമ്മിക്കാനുപയോഗിക്കുന്ന പോളിമർ

🌺 റയോൺ

 കേരളത്തിലെ ആദ്യത്തെ ആരോഗ്യ സാക്ഷരത ഗ്രാമം

🌺   മുല്ലക്കര

 ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്

🌺  കോൺവാലിസ്

 ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് 

🌺  റിപ്പൺ പ്രഭു

 ശ്രീനഗറിനെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം

🌺  സോജി ലാ

 ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്

🌺    മഹാനദി

 ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച നൂറാമത്തെ എയർപോർട്ട്

🌺   പാക്യോങ് (Sikkim)  

 വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്നു ബ്രിട്ടീഷുകാർ  വിശേഷിപ്പിച്ചത് ആരെ 

🌺  റാണി ലക്ഷ്മി ഭായ്

 കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം

🌺  നെല്ലിയാമ്പതി

 പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്

🌺  നെല്ലിയാമ്പതി

 കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം

🌺  കേരളം

 മണ്ണുകൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്

🌺  ബാണാസുര സാഗർ

 രണ്ടാം വട്ടമേശ സമ്മേളന പങ്കാളിത്തത്തിന് കാരണമായ ഗാന്ധി-ഇർവിൻ സന്ധി നടന്ന വർഷം

🌺  1931

 ഏത് പ്രശസ്തമായ ബാങ്കിന്റെ ടാഗ്‌ലൈൻ ആണ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നത്

🌺  കേരള ഗ്രാമീൺ ബാങ്ക്

 വൈറ്റമിൻ B9 രാസപരമായി അറിയപ്പെടുന്നത് എങ്ങനെ

🌺  ഫോളിക് ആസിഡ്

 ഓർഗൻ ഓഫ് കോർട്ടി എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

🌺  ചെവി

 ഡെസ്റ്റിനേഷൻ ഫ്ലവേഴ്സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം

🌺  ചിൽക്ക ഒഡീഷ

 റൈറ്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ബിൽ പാസാക്കിയത്

🌺  2016

 എന്റെ പൂർവ്വകാല സ്മരണകൾ എന്ന ആത്മകഥ രചിച്ചത്

🌺  എ കെ ഗോപാലൻ

 ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാനംഗൽ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തത്

🌺  മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്

 മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്

🌺  തെങ്ങ്

 ജമ്മുകാശ്മീർ കേന്ദ്രഭരണപ്രദേശം നിലവിൽ വന്ന തീയതി 

🌺  2019 ഒക്ടോബർ 31

 കേരളത്തിൽ ആദ്യത്തെ ടെക്നോപാർക്ക് നിലവിൽ വന്ന വർഷം

🌺  1990

 ബോക്സൈറ്റ് അയിര് ഗാഢം ആക്കുന്നതിന് ഉപയോഗിക്കുന്ന രീതി ഏത്

🌺  ലീച്ചിങ് 

 തലച്ചോറിനെയും സുഷുമ്ന നാഡിയെയും പൊതിയുന്ന ആവരണത്തിന് ഉണ്ടാകുന്ന രോഗാണുബാധ 

🌺  മെനിഞ്ചൈറ്റിസ്

 റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

🌺   കോട്ടയം

 കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ആസ്ഥാനം

🌺  കണ്ണൂർ 

 തിരുവിതാംകൂറിൽ ദളിത് വിഭാഗക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചതാര്

🌺  പൊയ്കയിൽ യോഹന്നാൻ

 സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

🌺  ആർട്ടിക്കിൾ 153

 യു പി എസ് സി അംഗമായ ആദ്യ മലയാളി

🌺  കെ ജി അടിയോടി

 മലബാർ പ്രദേശത്തിൽ 
സജീവമായിരുന്ന ക്രിസ്ത്യൻ മിഷനറി സംഘടന

🌺   ബേസൽ ഇവാഞ്ചലിക്കൽ മിഷൻ

 നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു

🌺   ഭോപ്പാൽ

 അഖില മലബാർ കർഷക സംഘം രൂപം കൊണ്ട വർഷം

🌺  1937

 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്സ് ബുക്ക്‌ പുറത്തിറക്കിയ ബാങ്ക്

🌺  ഫെഡറൽ ബാങ്ക്

 4500 മീറ്റർ ഉയരത്തിലുള്ള ഇന്ത്യൻ വാനനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

🌺  ഹാൻഡ്‌ലേ, ലഡാക്ക് 

 തൊണ്ണൂറാമാണ്ട് ലഹളയുടെ മറ്റൊരു പേര്

🌺  ഊരൂട്ടമ്പലം ലഹള

 ഏത് ഗൃഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്ഷേക്സ്പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്

🌺  യുറാനസ്

 മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്

🌺  വൃക്ക 

 ഏത് ഇന്ത്യൻ കറൻസിയിലാണ് എല്ലോറ ഗുഹാക്ഷേത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്

🌺  20 രൂപ നോട്ടിൽ

 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് എവിടെയാണ്

🌺  തെക്കുംതല (കോട്ടയം)

 ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

🌺  ദാമോദർ

 കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണറെ നിയമിക്കുന്നത്

🌺  പ്രസിഡന്റ്

 ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി ആര്

🌺  ഭാനു അത്തയ്യ

 അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

🌺  ആർട്ടിക്കിൾ 165

 അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ

🌺  ആർട്ടിക്കിൾ 76

 ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്

🌺  യുവരാജ് സിംഗ്

 ഉത്തര റെയിൽവേയുടെ ആസ്ഥാനം

🌺  ന്യൂഡൽഹി

 ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ

🌺  കോൺവാലിസ്

 ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്

🌺  ഉദയകുമാർ

 സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു

🌺  ഷിംല

 പ്രപഞ്ചം മുഴുവൻ എന്റെ നാടാണ് എന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി

🌺  കൽപ്പന ചൗള

 ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

🌺  പൗരത്വത്തെ കുറിച്ച്

 കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം

 🌺  ഫോബോസ്

No comments: