3 May 2020

ചോദ്യോത്തരങ്ങൾ 7

🌎ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം

 തിരുവിതാംകൂറിലെ ഒരു കാശ് 
 ഒരു രൂപയ്ക്ക് 448 കാശ്

 🌎ഇന്ത്യയിൽ ഏഷ്യൻ ഗെയിംസ് നാണയങ്ങൾ ഏതു വർഷമാണ് പുറത്തിറക്കിയത്

 1982

 🌎ഇന്ത്യയിൽ എവിടെയൊക്കെയാണ് നാണയ കമ്മട്ടങ്ങൾ( mint) ഉള്ളത്

 മുംബൈ,  കൊൽക്കത്ത,  ഹൈദരാബാദ്, നോയ്ഡ

🌎 ഏത് വർഷമാണ് ഗാന്ധിജി നാണയങ്ങൾ പുറത്തിറങ്ങിയത്

 ഗാന്ധിജിയുടെ നൂറാം ജന്മവാർഷികം ആയ 1969ലാണ് 20 പൈസ, 50 പൈസ, ഒരു രൂപ,  10 രൂപ നാണയങ്ങൾ ഇറക്കിയത്

 🌎ഏതു മിന്റ് ലെ നാണയങ്ങളാണ്  മിന്റ് മാർക്ക് ഇല്ലാതെ പുറത്തിറങ്ങുന്നത്

 കൊൽക്കത്ത മിന്റ്

 🌎ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ആദ്യം ഇറക്കിയ വെള്ളി രൂപ ഏതായിരുന്നു

 1835 വില്യം നാലാമൻ രാജാവിന്റെ ചിത്രത്തോടു കൂടിയ വെള്ളി രൂപ

No comments: