3 May 2020

Warren Hastings

വാറൻ ഹേസ്റ്റിങ്സ് (1773-1785)

🍁 1773-ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം ബംഗാൾ ഗവർണർ ജനറൽ ആയി നിയമിതനായി. 

🍁 1774-ൽ കൽക്കട്ടയിലെ വില്യം ഫോർട്ടിൽ സുപ്രീംകോടതി സ്ഥാപിച്ചു.

🍁 1784-ൽ വില്യം ജോൺസിന്റെ നേതൃത്വത്തിൽ ബംഗാളിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്

🍁 കമ്പനിയുടെ ഭരണം ബ്രീട്ടീഷ് ഗവൺമെന്റിനു കീഴിൽ കൊണ്ടുവരാനുള്ള Pitt's India Act (1784) നടപ്പാക്കി.

🍁 മുഗൾ രാജാവ് ഷാ ആലം II-ന് നൽകിക്കൊണ്ടിരുന്ന പെൻഷൻ നിർത്തലാക്കി.

🍁 റോബർട്ട് കൈവ് നടപ്പാക്കിയ ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ചു.
 
🍁 ട്രഷറി മുർഷിദാബാദിൽനിന്നും കൽക്കട്ടയിലേക്ക് മാറ്റി.

🍁ഒന്നാം റോഹില്ല യുദ്ധം (1773-74), ഒന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1775-82), 
രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം (1780-84), 
 എന്നിവയെല്ലാം നടന്നത് വാറൻ ഹേസ്റ്റിങ്സിന്റെ ഭരണകാലത്താണ്.

No comments: