🌟 Indus Water treaty ( സിന്ധു നദീജല കരാർ)
19 September 1960
🌟 1960 സെപ്തംബർ 19ന് കറാച്ചിയിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാർ.
🌟 ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാർ ഒപ്പുവച്ചത്.
🌟 കരാർ ഉടമ്പടി അനുസരിച്ച് ബിയാസ്,രവി, സതലജ്, സിന്ധു , ഝലം, ചെനാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങൾക്കും ഉപയോഗിക്കാം.
🌟 ഇതിൽ ബിയാസ്, രവി, സത്ലജ് ( Eastern rivers) നദികളുടെ നിയന്ത്രണം ഇന്ത്യക്കും
സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
🌟 സിന്ധു നദിയിൽ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിലുള്ളത്.
No comments:
Post a Comment