13 May 2020

May 12

Current Affairs May 12, 2020

1) “FIR Apke Dwar Yojana” എന്ന നൂതന പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം

🌺 മധ്യപ്രദേശ് 

2020 മെയ് 11ന് മധ്യപ്രദേശ് സർക്കാർ 23 പോലീസ് സ്റ്റേഷനുകളിൽ ഈ പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം, പരാതി നൽകാൻ ഒരാൾ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. നേരിട്ട് പരാതി സ്വീകരിക്കാനായി ഹെഡ് കോൺസ്റ്റബിൾമാരെ നിയമിക്കും. സ്‌പോട്ട് FIR രജിസ്‌ട്രേഷനും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 

2) ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികം ആചരിച്ചത് എന്നായിരുന്നു

🌺 2020 May 12


12 May 1820 നാണ് ഫ്ളോറൻസ് നൈറ്റിങ്ഗേൾ (founder of modern nursing) ജനിച്ചത്. അവരുടെ ജന്മദിനം അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു. “ലോകത്തിന്റെ ആരോഗ്യത്തിലേക്ക് നഴ്സിംഗ് ചെയ്യുക” (Nursing the world to Health) എന്നതായിരുന്നു ഈ വർഷത്തെ നഴ്സസ് ദിനത്തിന്റെ ചിന്താവിഷയം.

join our telegram channel :

No comments: