2 May 2020

Modern Indian History


ആധുനിക ഇന്ത്യ ചരിത്രം - PART 1

🦋 1885 ഡിസംബർ 28  ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായി

🦋 സ്ഥാപകൻ - എ ഒ ഹ്യൂം

 🦋കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ഡബ്ല്യൂ സി ബാനർജി

 🦋കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി എ ഒ ഹ്യൂം

 🦋കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ബോംബെ

 🦋കോൺഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് 
ബദറുദ്ദീൻ തിയാബ്ജി 

🦋 1905 ബംഗാൾ വിഭജനം നടത്തിയത്
 ലോഡ് കഴ്സൺ

 🦋ബംഗാൾ വിഭജനത്തിനെതിരെ യുള്ള പ്രതിഷേധത്തിന് ബംഗാളിൽ നേതൃത്വം നൽകിയത്
 രവീന്ദ്രനാഥടാഗോർ

 🦋1906 ഇന്ത്യൻ മുസ്ലിംലീഗ് രൂപംകൊണ്ടു

 🦋മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കൾ 
ആഗാഖാൻ, നവാബ് സലമുള്ള, മുഹ്സിൻ ഉൽ മുൽക് 

🦋 സ്വരാജ് എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും എന്ന് ബാലഗംഗാധര തിലകൻ പ്രഖ്യാപിച്ചു

 🦋സ്ത്രീകൾ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു തുടങ്ങിയത്
 1906 കോൺഗ്രസ് സമ്മേളനം

 🦋1907 സൂററ്റ് വിഭജനം കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും പരസ്യമായി വേർപിരിഞ്ഞു

🦋 1908 ആലിപ്പൂർ ഗൂഢാലോചന കേസ്

🦋 1909 മിന്റോ മോർലി ഭരണ പരിഷ്കാരം ഇന്ത്യയിൽ സാമുദായിക സംവരണം ഏർപ്പെടുത്തിയ ആദ്യ നിയമ നിർമ്മാണം

🦋 1911 ബംഗാൾ വിഭജനം റദ്ദ് ചെയ്തത് 
 ലോർഡ് ഹാർഡിഞ്ച് പ്രഭു രണ്ടാമൻ

 🦋ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്
 1911

🦋 സ്വരാജ് സമ്പാദനം ആണ് ലക്ഷ്യമെന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചത്
 1913

 🦋മുഹമ്മദലി ജിന്ന കോൺഗ്രസ് വിട്ട് മുസ്ലിം ലീഗിൽ ചേർന്നത്
 1913

 🦋1914 - ഒന്നാം   ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യ യുദ്ധത്തിൽ ചേർന്നതായി ബ്രിട്ടൻ പ്രഖ്യാപിച്ചു

🦋 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 
1915 ജനുവരി 9

 ഇതിന്റെ സ്മരണാർത്ഥം ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നു

 🦋1916 ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചു

🦋 കോൺഗ്രസിന്റെ ലക്നൗ സമ്മേളനം 
1916 

ഈ സമ്മേളനത്തിൽ മിതവാദികളും തീവ്രവാദികളും ഒന്നിച്ചു. ഗാന്ധിജി ജവഹർലാൽ നെഹ്റു ആദ്യമായി കണ്ടുമുട്ടിയതും ഈ സമ്മേളനത്തിൽ വച്ചുതന്നെ

 🦋1917 ഇന്ത്യയിൽ വച്ച് ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം  ചമ്പാരൻ സത്യാഗ്രഹം

 🦋ആനി ബസന്റ് INC യുടെ ആദ്യ പ്രസിഡണ്ട് ആയത്
 1917

 🦋മൊണ്ടേഗു ചെംസ്ഫോർഡ് ഭരണ പരിഷ്കാരങ്ങൾ,  ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

 🦋ജാലിയൻവാലാബാഗ് ദുരന്തം 1919 ഏപ്രിൽ 13

 🦋1919 റൗലറ്റ് ആക്ട് പാസ്സായതിനെ  പ്രതിഷേധിച്ച് നടന്ന യോഗത്തിലേക്ക് പഞ്ചാബ് ഗവർണർ മൈക്കിൾ ഡയറിന്റെ  നിർദ്ദേശപ്രകാരം പഞ്ചാബ് സൈനികർ നിറയൊഴിച്ച് നിരവധി പേർ മരിച്ച സംഭവം ആണ് ജാലിയൻവാലാബാഗ്

 🦋ജാലിയൻവാലാബാഗിലെ തുടർന്ന് ഗാന്ധിജി 'കൈസർ-ഇ- ഹിന്ദ്' അവാർഡ് തിരിച്ചു നൽകി. രവീന്ദ്രനാഥടാഗോർ 'സർ' പദവി ഉപേക്ഷിച്ചു. ചേറ്റൂർ ശങ്കരൻ നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ  അംഗത്വം രാജിവച്ചു

 🦋 ഖിലാഫത് പ്രസ്ഥാനം ആരംഭിച്ചത് 
1919
 ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളായിരുന്നു അലി സഹോദരന്മാർ. അതായത് മൗലാനാ മുഹമ്മദലി, മൗലാന ഷൗക്കത്തലി, ഹസ്രത്ത് മൊഹാനി തുടങ്ങിയവർ

 🦋നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് 
1920

 🦋ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ  പ്രയോഗിച്ച ആദ്യ സമര മുറയായിരുന്നു നിസ്സഹകരണ പ്രസ്ഥാനം

🦋 1920 കോൺഗ്രസ് സമ്മേളനത്തിൽ വെച്ചാണ് നിസ്സഹകരണപ്രസ്ഥാനം അംഗീകരിക്കപ്പെട്ടത്

 🦋1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ Hakim Ajmal Khan അധ്യക്ഷം വഹിച്ചു

 🦋കോൺഗ്രസിന്റെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ആണ് ഹക്കീം അജ്മൽ ഖാൻ

 🦋1922 - യുണൈറ്റഡ് പ്രൊവിൻസിൽ (UP)
 ചൗരിചൗരാ സംഭവം അരങ്ങേറി. ഇതിനെ പ്രതിഷേധിച്ച് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കാൻ ആഹ്വാനം ചെയ്തു

🦋 ഗാന്ധിജിയെ അറസ്റ്റ് ചെയ്ത്  ഏർവാദ ജയിലിൽ തടവിൽ പാർപ്പിച്ചു

 🦋1923 മോത്തിലാൽ നെഹ്റുവും സി ആർ ദാസും ചേർന്ന് സ്വരാജ്  പാർട്ടി രൂപീകരിച്ചു

 🦋1924 കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിൽ ഗാന്ധിജി ആദ്യമായി കോൺഗ്രസ് അധ്യക്ഷനായി

 🦋1925  സരോജിനിനായിഡു പ്രസിഡണ്ടായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആദ്യ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ്. 

🦋 1925 കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി
 എം എൻ റോയ്, എസ് എ ഡാങ്കെ തുടങ്ങിയവർ സ്ഥാപക നേതാക്കൾ

🦋 1928 സർ ജോൺ സൈമൺ അധ്യക്ഷനായ സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തി

 ഈ സമയത്ത് ലാത്തിച്ചാർജിൽ പരിക്കേറ്റ ലാലാ ലജ്പത് റായ് പിന്നീട് ലാഹോറിൽ വെച്ച് അന്തരിച്ചു

🦋 1919 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്നെ കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു സൈമൺ കമ്മീഷൻ മുഖ്യലക്ഷ്യം

 🦋1929 കോൺഗ്രസിന്റെ ലാഹോർ സമ്മേളനം

 പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിൽ വച്ചാണ് സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചതും ഈ സമ്മേളനത്തിൽ വച്ചാണ്

🦋 ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആവുന്നത് 1929 ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ്

🦋 1930 ഉപ്പുസത്യാഗ്രഹം ദണ്ഡിയാത്ര യോടെയാണ് ഉപ്പുസത്യാഗ്രഹത്തിന് തുടക്കംകുറിക്കുന്നത് 
1930 മാർച്ച് 12 മുതൽ ഏപ്രിൽ ആറു വരെ ആയിരുന്നു യാത്ര

 ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായി ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോൾ സരോജിനി നായിഡുവും അബ്ബാസ് ത്യാബ്ജി ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകി

🦋 വട്ടമേശ സമ്മേളനങ്ങൾ 
1)1930 
2)1931 
3) 1932
 എന്നീ വർഷങ്ങളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങൾ നടന്നു 

 🦋1931 ഗാന്ധി-ഇർവിൻ സന്ധി

 🦋 ഗാന്ധിജി പങ്കെടുത്തത്  രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് 

🦋 മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഏക ദേശീയ നേതാവ് ബി ആർ അംബേദ്കർ

🦋 1932 റാംസെ മക്‌ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു

 🦋1934 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി (ജോയിന്റ് സെക്രട്ടറിമാരിൽ ഇഎംഎസ് നമ്പൂതിരിപ്പാടുമുണ്ടായിരുന്നു)

🦋 1935 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്  പാസ്സായി

🦋 1937 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു (11 പ്രവിശ്യകളിലേക്ക് )

 🦋1939 സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു

 🦋കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നു.

 ഗാന്ധിജിയുടെ സ്ഥാനാർത്ഥി പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡന്റായി


 🦋1940 ലിൻ ലിത്ഗോ പ്രഭു ഓഗസ്റ്റ് ഓഫർ നടത്തി

 രണ്ടാം ലോകമഹായുദ്ധത്തിൽ കോൺഗ്രസ്സിന്റെ പിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു  ലക്ഷ്യം

 1939 രണ്ടാം ലോകമഹായുദ്ധത്തിൽ ആരംഭിച്ചപ്പോൾ ജർമ്മനി ക്കെതിരായ ബ്രിട്ടൻ യുദ്ധത്തിൽ ഇന്ത്യ പങ്കുചേർന്നതായി ലിഗ് ലിത്ഗോ പ്രഭു പ്രഖ്യാപിച്ചു

 🦋1941 സുഭാഷ് ചന്ദ്രബോസ് കൽക്കട്ടയിലെ വീട്ടുതടങ്കലിൽനിന്നും അപ്രത്യക്ഷനായി

🦋 1942 ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം

 ക്വിറ്റിന്ത്യാപ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത ഗാന്ധിജിയെ ആഗാ ഖാൻ  കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചു

 🦋ഗാന്ധിജിയുടെ അഭാവത്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നയിച്ചത്
അരുണ ആസഫ് അലി,  ജയപ്രകാശ് നാരായൺ എന്നിവരായിരുന്നു

 🦋അരുണ ആസഫലി ക്വിറ്റിന്ത്യാ സമര നായിക എന്ന് അറിയപ്പെടുന്നു

🦋 1945 ലണ്ടനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വിൻസ്റ്റൺ ചർച്ചിലിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് അധികാരം നഷ്ടമായി ലേബർ പാർട്ടി അധികാരത്തിൽ എത്തി

🦋 1946 ബോംബെ നാവിക കലാപം 
നേതാവ് എം എസ് ഖാൻ 

🦋 1946 ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി.
മിഷനുമായി സംസാരിക്കാൻ കോൺഗ്രസ്  ചുമതലപ്പെടുത്തിയത് മൗലാനാ അബ്ദുൽ കലാം ആസാദ്

 🦋1946 ഇടക്കാല ഗവൺമെന്റിന്റെ പ്രധാനമന്ത്രി
 നെഹ്റു

🦋 1947 ഫെബ്രുവരി 20 കമന്റ് ആറ്റ്‌ലിയുടെ  സ്വാതന്ത്ര്യപ്രഖ്യാപനം.

ഈ പ്രഖ്യാപനത്തെ തുടർന്ന്  വൈസ്രോയി വേവൽ പ്രഭുവിനെ  തിരിച്ചുവിളിക്കുകയും പകരം മൗണ്ട് പ്രഭുവിനെ നിയമിക്കുകയും ചെയ്തു.

🦋 1947 ജൂൺ 3 ന്  മൗണ്ട് ബാറ്റൺ പ്രഖ്യാപനമുണ്ടായി

 മൗണ്ട് ബാറ്റൺ പ്ലാൻ അല്ലെങ്കിൽ ജൂൺ 3 പദ്ധതി എന്നും അറിയപ്പെടുന്നു 

 🦋 ജൂൺ 30 മൗണ്ട് ബാറ്റൺ പദ്ധതി അംഗീകരിക്കാൻ കോൺഗ്രസും ലീഗും തയ്യാറായി.

 🦋 1947 ജൂലൈ 18 ബ്രിട്ടീഷ് ഗവൺമെന്റ് സ്വതന്ത്ര നിയമം പാസാക്കി

🦋 വി പി മേനോൻ സഹായത്താൽ മൗണ്ട് ബാറ്റൺ തയ്യാറാക്കിയ വിഭജന രേഖയിൽ 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ നെഹ്റു,  വല്ലഭായ് പട്ടേൽ,  മൗണ്ട് ബാറ്റൺ എന്നിവർ ഒപ്പു വച്ചതോടെ ഇന്ത്യ, പാകിസ്ഥാൻ  എന്നീ രാഷ്ട്രങ്ങൾ യാഥാർത്ഥ്യമായി

Join our Telegram channel : click here

No comments: